വര്‍ഗീയ സംഘടനകളെപ്പോലെ, ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ശാഖകള്‍ സ്ഥാപിച്ച് ആയുധപരിശീലനം നടത്തുന്നതായിട്ടോ, കുറുവടികളും സൈക്കിള്‍ ചെയിനും ബോംബും മറ്റുമുപയോഗിച്ച് കൂട്ടയാക്രമണങ്ങള്‍ നടത്തിയതായിട്ടോ ഏതെങ്കിലും ഒരു ഹിന്ദുവിനെ വധിച്ചതായോ പറയാമോ? വളരെക്കാലമായി ജമാഅത്തെ ഇസ്ലാമി എന്ന മാനുഷിക സംഘടനയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാരുണ്ടിവിടെ. എല്ലാ മനുഷ്യരുടെയും മാതാപിതാക്കള്‍ ഒന്നാണെന്നും, അതിനാല്‍ ഏവരും ജാതിമതഭേദമന്യേ സഹോദരങ്ങളുമാണെന്ന് പ്രചരിപ്പിക്കുകയും, വര്‍ഗീയ
കലാപങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോള്‍, സമാധാനത്തിന്റെയും
സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച് സഹായഹസ്തവുമായി
പാഞ്ഞെത്തുകയും ചെയ്യുന്നവരാണ് ജമാഅത്തെ ഇസ്ലാമി.''
(എം. കരുണാകരന്, നേമം, കേരളകൌമുദി, 1991 ജൂലൈ 28)